അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ക്വാർട്ടേ‍ഴ്സ് ആക്രമിച്ച് തകർത്തു

athirappilli elephant attack

അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് കാട്ടാനക്കൂട്ടം ക്വാർട്ടേ‍ഴ്സ് തകർത്തു. പ്ലാന്റേഷൻ കല്ലാല ഡിവിഷനിൽ ആണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. ഈ ക്വാർട്ടേ‍ഴ്സുകളിൽ ആളുകൾ താമസമില്ലെങ്കിലും ഭക്ഷണം കഴിക്കുവാനും വസ്ത്രം മാറുവാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന ക്വാർട്ടേഴ്സുകളാണ് തകർപ്പെട്ടത്. ഈ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ക്വാർട്ടേ‍ഴ്സുകൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.

ALSO READ; മഹാരാഷ്ട്രയിലെ വേറിട്ട സ്ഥാനാർഥി മുഖം, നിയമസഭയിലെ ഏറ്റവും കുറവ് സമ്പാദ്യമുള്ള ജനപ്രതിനിധി; വിജയമുറപ്പിച്ച് ഇടത് സ്ഥാനാർഥി വിനോദ് നിക്കോളെ

മാസങ്ങൾക്ക് മുമ്പ് കോർപറേഷന്‍റെ അതിരപ്പിള്ളി എസ്റ്റേറ്റ് വെൽഫെയർ ഓഫീസർ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കാട്ടാന തകർത്തിരുന്നു. അന്ന് വെൽഫെയർ ഓഫിസർ അവധിയിലായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒ‍ഴിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News