ഇടുക്കി പീരുമേട്ടിൽ കാട്ടാനക്കൂട്ടം ഇറങ്ങി

ഇടുക്കി പീരുമേട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കൊമ്പനും രണ്ടു പിടിയും അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ എത്തിയത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ട്.

സർക്കാർ അതിഥി മന്ദിരത്തിനും ഐഎച്ച് ആർഡി സ്കൂളിനും സമീപത്തായാണ് ആന ഇറങ്ങിയത്
മേഖലയിൽ ദിവസങ്ങളായി കാട്ടാന തമ്പടിക്കുന്നത് പ്രദേശവാസികൾക്കിടയിൽ ഭീതി ജനിപ്പിക്കുകയാണ്. തുടർച്ചയായി ആറാം ദിവസമാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത്. സർക്കാർ അതിഥി മന്ദിരം . ട്രഷറി . സർക്കാർ ക്വാട്ടേഴ്സുകൾ, കോടതി, അടക്കം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് കാട്ടാന എത്തുന്നത്. കൊട്ടാരക്കര ദണ്ടിഗൽ ദേശീയപാത കടന്നു പോകുന്നതും ഈ പ്രദേശത്തിന് സമീപത്തു കൂടിയാണ്. ആനകൾ കഴിഞ്ഞദിവസവും കൃഷിയിടത്തിൽ എത്തി കയ്യാലകൾ, സംരക്ഷണ വേലി, വാഴ അടക്കമുള്ള കൃഷി വിളകൾ എന്നിവ നശിപ്പിച്ചു . ഇന്ന് രാവിലെ പീരുമേട് ഐഎച്ച്ആർ ഡി സ്കൂളിന് സമീപം വരെ ആന എത്തി. ആന ജനവാസമേഖലക്ക് സമീപമുള്ള കാട്ടിൽ തുടരുകയാണ്

അതേസമയം വനം വകുപ്പ് റാപ്പിഡ് റെസ് പോൺസ് ടീമിന്റെ നേതൃത്വത്തിൽ മേഖലയിൽ എത്തി ആനയെ നിരീക്ഷിച്ച് വരികയാണ്. ദേശീയ പാത കടന്നു പോകുന്നതും .ജനവാസമേഖല അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് സുരക്ഷിതമായി ആനകളെ കാടിന് ഉള്ളിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങളാണ് വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.

Also Read: ‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News