ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം , ഭീതിയിൽ കണ്ണൂർ മലയോര മേഖല

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാട്ടാനകൾ വിലസുന്നു.ഉളിക്കൽ കാലാങ്കി, അയ്യൻകുന്നിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഭീതി വിതയ്ക്കുന്നത്.
കാലാങ്കി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള ജനവാസ മേഖലയിൽ പന്ത്രണ്ടോളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്.ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലും കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

also read:സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തു

കർണ്ണാടക വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനകളാണ് അയ്യൻകുന്ന് മേഖലയിൽ കൃഷി നശിപ്പിക്കുന്നത്. ചാക്കോ നെല്ലിയാനി, ജയ്സൺ ചക്കാൻകുന്നേൽ എന്നിവർ ചേർന്ന് പാട്ടത്തിന് എടുത്ത മൂന്നേക്കർ സ്ഥലത്ത് കൃഷി ഇറക്കിയ നേന്ത്രവാഴകൾ ഉൾപ്പെടെയാണ് കാട്ടാന നശിപ്പിച്ചത്.വാഴക്ക് പുറമേ നിരവധി പേരുടെ തെങ്ങ്, കമുങ്ങ് ,കശുമാവ് എന്നിവയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.ജനവാസ മേഖലയിൽ ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ ഭീതിയിലാണ് പ്രദേശ വാസികൾ.

also read:മോന്‍സന്‍ മാവുങ്കലും കെ സുധാകരനും ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News