പാലക്കാട് കാട്ടാനകളെ കാട് കയറ്റുന്നതിനിടെ വാച്ചർക്ക് പരുക്കേറ്റു

wild-elephant-palakkad-dhoni

പാലക്കാട് ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍ ടിയിലെ വാച്ചര്‍ കല്ലടിക്കോട് സ്വദേശി സൈനുല്‍ ആബിദിനാണ് പരുക്കേറ്റത്. വാച്ചറുടെ രണ്ട് വിരലുകള്‍ക്ക് പരുക്കേറ്റു.

Read Also: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മൂന്നിടത്ത് റെഡ്

കൈവിരലിന് പരുക്കേറ്റ ആബിദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം 10 അംഗ സംഘങ്ങളായിരുന്നു ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റാന്‍ ഉണ്ടായിരുന്നത്. കാട്ടാനകളെ കാട് കയറ്റുന്നതിനിടെ പടക്കം ആബിദിന്റെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു.

News Summary: A forest watcher was injured while transporting wild elephants to the forest in Dhoni Neelippara, Palakkad. The injury was caused by a firecracker. The watcher at Olavakode RRT, Zainul Abid, a native of Kalladikode, was injured. The watcher’s two fingers were injured.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration