നിലമ്പൂരിലെ കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി; എത്തിയത് ചാലിയാർ കടന്ന്

wild-elephant-nilambur

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് തണ്ടന്‍കല്ല് ഭാഗത്തു നിന്ന് ചാലിയാര്‍ പുഴ കടന്ന് കാട്ടാക്കുട്ടം എത്തിയത്. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും ഒരു മണിക്കൂറിന് ശേഷം കാട്ടാന കൂട്ടത്തെ കാടുകയറ്റി. ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലെത്തി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Read Also: നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് തുരത്തി

ഒടുവിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ജനവാസ മേഖലയില്‍ നിന്ന് കാട്ടുപോത്തിനെ തുരത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News