മലയാറ്റൂരിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം

മലയാറ്റൂരിലെ ഇല്ലിത്തോട്ടില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം. ടൂറിസ്റ്റ് കേന്ദ്രമായ മൂളങ്കുഴി മഹാഗണിത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടം എത്തിയത്. പെരിയാര്‍ നദി മുറിച്ച് നടക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 20ഓളം ആനകള്‍ കൂട്ടത്തിലുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ചേര്‍ന്ന് ആനക്കൂട്ടത്തെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു.

ALSO READ:ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ല; കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

കഴിഞ്ഞ ഞായര്‍ വൈകിട്ട് മലയാറ്റൂര്‍ കുരിശ് മുടി തീര്‍ത്ഥാടന പാതയില്‍ മൂന്ന് ആനകളെ കണ്ടിരുന്നു. ശനിയാഴ്ച മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരകയറ്റിയത്. പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടാന ശല്യം നിലനില്‍ക്കുന്നുണ്ടന്ന് ജനങ്ങള്‍ പറഞ്ഞു.അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലന്നും കൂടുതല്‍ വനപാലകരെ തീര്‍ത്ഥാടന പാതയില്‍ വിന്യസിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ:വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; വില്‍പ്പനയില്‍ 8 ലക്ഷം എന്ന തിളക്കം സ്വന്തമാക്കി ക്രെറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News