കാട്ടാന ആക്രമണങ്ങളിൽ പൊറുതിമുട്ടി ഇടുക്കി; കൃഷിയും പലചരക്ക് കടയും നശിപ്പിച്ച് ആനക്കൂട്ടം

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളിൽ കാട്ടാനകൾ കൃഷിയും നേഷൻകടയും ആക്രമിച്ചു.

ALSO READ: അമിതവേഗതയിലെത്തിയ ബൈക്ക് അറുപതുകാരിയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഇടുക്കി ജില്ലയിലെ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായതോടെ ഭീതിയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി കല്ലാർ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സെൻറ് ജൂഡ് ദേവാലയത്തിലെ തെങ്ങ് ആനകൾ കുത്തി മറിച്ചു. പുലര്‍ച്ചെ വരെ പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.

ALSO READ: ‘ഈ കൈകളിൽ എല്ലാം ഭദ്രം’; പിറന്നാൾ നിറവിൽ പൃഥ്വിരാജ്

മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലും സമാനമായി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. പുലർച്ചെ 3 മണിക്ക് എത്തിയ കാട്ടാനക്കൂട്ടം, റേഷൻകടയും പലചരക്ക് കടയും ആക്രമിച്ചു. മണിക്കൂറുകൾ എസ്റ്റേറ്റിൽ സഞ്ചരിച്ച ശേഷം ഒടുവിൽ കാട്ടാനകൾ കാടുകയറി. ഇതിനുമുമ്പ് കാട്ടാന പടയപ്പയും ഇതേ റേഷൻകട ആക്രമിച്ച് തകർത്തിരുന്നു. കാട്ടാനപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും എസ്റ്റേറ്റ് തൊഴിലാളികളുടെയും ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News