വീണ്ടും കാട്ടുപോത്ത് ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്

കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്

. താമരശ്ശേരി കട്ടിപാറ അമരാട് മല സ്വദേശി റിജേഷിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

ALSO READ: അരിക്കൊമ്പനെ മയക്കുവെടി വെക്കും; തയ്യാറെടുത്ത് തമിഴ്നാട് വനംവകുപ്പ്

സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ എട്ട് മണിയോടെ പിതാവിനൊപ്പം റബർ ടാപ്പിംങ് നടത്തുകയായിരുന്നു. ഈ സമയത്താണ് കാട്ടുപോത്തിൻ്റെ കുത്തേറ്റത്. തലയ്ക്കും വയറിനുമാണ് പരുക്കേറ്റത്. റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News