അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; അൻപതുകാരിക്ക് ഗുരുതര പരിക്ക്‌

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌. മേലെ ഭൂതയാർ ഊരിൽ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന ആക്രമിച്ചത്. വീരയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ല് വെട്ടി തിരിച്ച് വരുമ്പോഴായിരുന്നു കാട്ടാന ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിട്ടും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് പരാതി.

ALSO READ: കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News