മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ജനവാസമേഖലയിലേക്കിറങ്ങി കൊമ്പന്‍ പടയപ്പ. ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തകര്‍ത്ത കടകളില്‍ നിന്ന് ‘പടയപ്പ’ ഭക്ഷണം കഴിച്ചു.

Also Read- വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ചു; യുവാവും യുവതിയും മരിച്ചു

മൂന്നാര്‍-മാട്ടുപെട്ടി റോഡില്‍ ആണ് സംഭവം നടന്നത്. മൂന്ന് കടകളാണ് പടയപ്പ തകര്‍ത്തത്. തകര്‍ന്ന കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പടയപ്പയുടെ വീഡിയോ പുറത്തുവന്നു. കൊമ്പന്‍ റോഡിലേക്കിറങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. കഴിഞ്ഞ ദിവസവും മൂന്നാറില്‍ മറ്റൊരു കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

Also Read- ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration