മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also read: മൂന്നാറിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തോട് ചേര്‍ന്ന പുതിയ കെട്ടിടം മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

അതേസമയം, കൊല്ലത്ത് ചടയമംഗലത്ത് വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടികൾക്കുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്.

Also read: മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്, ഒടുവിൽ ട്വിസ്റ്റ്

അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് നാഗർകോവിൽ രാധാപുരം സ്വദേശികളാണ്. ശരവണൻ,ഷണ്മുഖൻ ആചാരി (70) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News