പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു

PALODE

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു.ഉച്ചക്ക് രണ്ടര മണിയോടെയാണ് കാട്ടുതീ ശ്രദ്ധയിൽപെട്ടത്.

അക്കേഷ്യ പ്ലാന്റ് മുറിച്ചുമാറ്റിയ സ്ഥലമാണ് ഇവിടം. മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗങ്ങൾ ഇവിടെ യുണ്ടായിരുന്നതിനാൽ തീ അണക്കാൻ ഏറെ പണി പെടേണ്ടി വന്നു. ഈ മരകഷണങ്ങളിൽ തീ പടർന്ന് പിടിച്ചതാണ് .ഏക്കർ കണക്കിന് വനഭൂമി കത്തി നശിച്ചതായാണ് നിഗമനം.തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, വനം വകുപ്പ് ഉദ്യോഗസ്ഥരും . കത്തിയമർന്ന വനമേഖലയുടെ സമീപത്ത് വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവിടേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് സംഘത്തിനായി.

ALSO READ; പത്തനംതിട്ടയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, ഒരാഴ്ചയ്ക്കുള്ളിൽ 56 പ്രതികളെ പിടികൂടി പൊലീസ്

വിതുരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പാലോട് ഫോറസ്റ്റ് റേഞ്ചിനു കീഴിലെ ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കാട്ടുതീയുടെ കാരണം അറിവായിട്ടില്ല.

ENGLISH NEWS SUMMARY: A forest fire broke out in St. Mary’s forest area of ​​Palot Peringammala section. The forest fire was noticed around 2.30 pm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News