വന്യജീവി ആക്രമണം; മന്ത്രിതല സംഘം വയനാട്ടിലേക്ക്

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിതല സംഘം വയനാട്ടിലേക്ക്. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ALSO READ: കണ്ണിന് ചുറ്റുമുള്ള കറുത്ത പാടാണോ നിങ്ങളുടെ പ്രശനം? എങ്കിൽ പരിഹാരം ഇതാ..

ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ALSO READ: കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News