നാട്ടാന പരിപാലന ചട്ടങ്ങള്‍; കോടതി വിധി ഉള്‍പ്പെടെ വിശദമായി പരിശോധിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

ഉത്സവങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ തടസ്സമില്ലാതെ നടത്തുന്നതിന്  ആവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ പ്രായോഗിക വശങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ALSO READ; ‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, 2012-ലെ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ 2015 ആഗസ്ത് 18-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കരട് നാട്ടാനപരിപാലന ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റുബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു ശില്‍പ്പശാല ഈ മാസം 20-ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികള്‍, ആനഉടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

ALSO READ; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും പ്രായോഗിക വശങ്ങളും കൂടി പരിഗണിച്ചായിരിക്കും തുടര്‍നിയമനടപടികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News