വന്യജീവി ഹ്രസ്വചിത്ര മത്സരം: മാലിയ്ക്ക് ഒന്നാം സ്ഥാനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ‘മാലി’. പാതാള തവളയുടെ ജീവചക്രത്തെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യജ്ഞാന കൈമാറ്റത്തിന്റെ ദൃശ്യവത്ക്കരണമാണ് മാലി. ഇടുക്കിയിലെ ഊരാളി വിഭാഗക്കാരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളെ ദൃശ്യവത്ക്കരിച്ചപ്പോള്‍ അവരില്‍ നിന്ന് തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ പേരും സ്വീകരിച്ചത്.

ചെറുവെള്ളച്ചാട്ടങ്ങള്‍ക്ക് പറയുന്ന പേരാണ് മാലി. പ്രണവ് കെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തങ്കച്ചനാണ്. മര്‍ഷൂഖ് ബാനുവാണ് എഡിറ്റര്‍. ടൈറ്റില്‍ ഡിസൈന്‍ മുഹമ്മദ് സുഹ്‌റാബിയും പ്രൊഡക്ഷന്‍ ഡിസൈനര്‍ അമല്‍ തങ്കച്ചനും സബ് ടൈറ്റില്‍ സ്വാതി ബാലകൃഷ്ണനുമാണ് നിര്‍വഹിച്ചത്.

Also Read: ലോകകപ്പ് ക്രിക്കറ്റ്; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News