മുന്‍ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത് 647 വന്യജീവികളെ. അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ എസ്. രവികുമാര്‍ (41) കൊളത്തൂരില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നുമാണ് അധികൃതര്‍ വന്യജീവികളെ കണ്ടെത്തിയത്.
വന്യജീവികളെ കോടികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് കടത്തിയ കേസില്‍ അറസ്റ്റിലായിരുന്നു രവികുമാര്‍. കുരങ്ങുകള്‍, പെരുമ്പാമ്പുകള്‍, നക്ഷത്ര ആമകള്‍, കടലാമകള്‍ ഉള്‍പ്പെടെ കണ്ടെത്തിയവയിലുണ്ട്. കസ്റ്റംസും വനംവകുപ്പും നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.
Also Read : ആലുവ നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു
അലങ്കാര മത്സ്യക്കൃഷിക്കാണെന്ന വ്യാജേനയാണ് രവികുമാര്‍ കൊളത്തൂര്‍ ലക്ഷ്മിപുരത്ത് അഭിഭാഷകന്‍ പത്മനാഭന്‍ എന്നയാളില്‍ നിന്ന് 17,000 രൂപ മാസവാടകയ്ക്ക് വീടെടുത്തത്. ഓണ്‍ലൈന്‍ മുഖേനയാണ് വന്യമൃഗങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തിയത്. മലേഷ്യയിലേക്കും തായ്ലാന്‍ഡിലേക്കും ഉള്‍പ്പെടെ രവികുമാര്‍ വന്യമൃഗങ്ങളെ കടത്തിയതായി കണ്ടെത്തി.
മിക്കസമയത്തും ഇയാളുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടിലേക്ക് പുറത്തുനിന്ന് ആരെയും കയറ്റിയിരുന്നില്ല. രവികുമാറും ഭാര്യയും മൂന്ന് ജോലിക്കാരും മാത്രമാണ് വല്ലപ്പോഴും വന്നത്. സമീപ വീടുകളിലെ നായകള്‍ രാത്രിയില്‍ കുരയ്ക്കാറുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here