വന്യജീവി വാരാഘോഷം; സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടാം തീയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം – വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും.

also read :“എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട…..എൻ ഉലഗ്”;മക്കളുടെ പിറന്നാൾ ആഘോഷമാക്കി നയൻസും വിക്കിയും

ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍ നേരത്തെ അറിയിച്ചിരുന്നു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിന്റെയും വനം വന്യജീവി വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹി ക്ഷേമ വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പുറത്തിറക്കും. ടി.എന്‍.പ്രതാപന്‍ എംപി, തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് , മുന്‍ വനം മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും. വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം സംസ്ഥാന – ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും.

also read :ഡ്രൈവറില്ലാത്ത ടാക്‌സികള്‍ അടുത്തമാസം മുതൽ ദുബായ് നഗരത്തിൽ

ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍ നേരത്തെ അറിയിച്ചിരുന്നു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിന്റെയും വനം വന്യജീവി വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളില്‍ നിന്നായി വര്‍ണ്ണഭമായ രണ്ട് ഘോഷയാത്രകള്‍ ഉണ്ടാകും. വാരാഘോഷത്തില്‍ വനം,മൃഗശാല, വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരും അടക്കം ആറ് മന്ത്രിമാര്‍ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്ര അടക്കമുള്ളവ സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന എട്ടു സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News