വന്യജീവി വാരാഘോഷം: നാളെ മുതല്‍ ഒരാഴ്ച വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതല്‍ ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ?ഗര്‍ റിസര്‍വുകളിലും പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന മറ്റു സേവനങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകള്‍ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

Also Read; ‘തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല’; സ്പീക്കറുടെ ഗാന്ധിജയന്തിദിന സന്ദേശം

വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.

Also Read: അടിമാലിയില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് രാവിലെ പത്തിന് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും അന്നു തന്നെ നിര്‍വ്വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News