ഡയറ്റിന്റെ ഭാഗമായി പഞ്ചസാര ഒഴിവാക്കുന്നതിന് കുറിച്ച് ചിന്തിക്കുകയാണോ..? അതത്ര എളുപ്പമല്ല മക്കളെ… എന്നാൽ പിന്നെ പഞ്ചസാര ഒഴിവാക്കി കൃത്രിമ മധുരം സ്ഥിരമാക്കാം എന്ന് തീരുമാനിക്കാൻ വരട്ടെ. വിപണിയിൽ സുഗമമായി കിട്ടുന്ന കൃത്രിമ മധുരം എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അസ്‌പാട്ടേം, സൂക്രലോസ്, സാക്കറിന്‍, എസള്‍ഫേം പൊട്ടാസിയം, നിയോടേം, അഡ് വാന്റേം എന്നിങ്ങനെയുള്ള ആറ് കൃത്രിമ മധുരത്തിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഇതിൽ തന്നെ അസ്‌പാട്ടേം ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് അർബുദത്തിന് തന്നെ കാരണമായേക്കാം. സൂക്രലോസ് വയറ്റിലുള്ള ആരോഗ്യകരമായ ഒരു ബാക്റ്റീരിയയെ മോശമായി ബാധിച്ചേക്കാം എന്നും പഠനങ്ങൾ പറയുന്നുണ്ട്. പഞ്ചസാരയേക്കാള്‍ 400 മടങ്ങ് മധുരമുള്ള സാക്കറിന്‍ ശരീരത്തിന് ദോഷമാണെന്നു കണ്ടെത്തി ഒരു കാലത്ത് അമേരിക്കയിൽ നിരോധിക്കുകയും ചെയ്തതാണ്. എസള്‍ഫേം പൊട്ടാസിയം സൂക്രലോസിനെ പോലെ തന്നെ വയറ്റിലെ ബാക്റ്റീരിയയെ നശിപ്പിക്കുക മാത്രമല്ല അമിതഭാരത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യും.
Also Read: ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്
നിയോടെം കുടലിന് നാശമുണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു. ഇതൊക്കെ കൃത്രിമ മധുരത്തെ പൂർണമായും ഒഴിവാക്കാനും ഒറ്റപ്പെട്ട സംഭവങ്ങളിലും വിലയിരുത്തലിലും നിന്ന് നിഗമനങ്ങളിലെത്താനുമുള്ളതല്ല. നിശ്ചിത നിയന്ത്രിതവുമായ അളവിൽ കഴിക്കുമ്പോൾ ഇവയെല്ലാം ശരീരത്തിന് ദോഷം ചെയ്യില്ല എന്ന് തന്നെയാണ് കണ്ടെത്തൽ. മധുരപ്രേമികൾ ഡയറ്റ് എടുക്കാൻ തീരുമാനിക്കുമ്പോഴാണ് മധുരം ഒഴിവാക്കി കൂടുതൽ കൃത്രിമ മധുരത്തെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുക. അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് മാത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here