ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സെമിനാര്‍ സംഘടിപ്പിക്കുമെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സമസ്ത. സിപിഐഎം ക്ഷണിച്ചാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപി ഒഴികെ ആരുമായും സഹകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
സെമിനാറിലേക്ക് സമസ്തയെ ക്ഷണിക്കുമെന്നും ഏക സിവിൽ കോഡ് വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ ഏക സിവിൽ കോഡ് കൊണ്ടു വരുന്നത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് എന്നാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ശ്രമത്തെ സിപിഐഎം ശക്തമായി എതിർക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തല സെമിനാർ കോഴിക്കോട് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ സെമിനാറില്‍ ക്ഷണിക്കില്ലെന്നും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് വിവിധ തട്ടുകളിലാണ്. കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദപരമായ സമീപനമാണ് കോൺഗ്രസിനുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here