സിനിമാ ലൊക്കേഷനിൽ ലഹരി പരിശോധന കർശനമാക്കാനുള്ള പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാവും ചലച്ചിത്ര നടനുമായ സുരേഷ് കുമാർ. പൊലീസിന്റെ കയ്യിൽ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ഷൂട്ടിംഗ് സെറ്റിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതു കൊണ്ട് സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം ‘അമ്മ’യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനമാണ്. പൊലീസിന്റെ സാന്നിധ്യം സിനിമാ ചിത്രീകരണത്തെ ബാധിക്കില്ല. പൊലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
സിനിമാ മേഖലയിൽ ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകണം. ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പൊലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ്ണ പിന്തുണ നൽകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here