10 വർഷത്തിന് ശേഷം ഹരിയാനയിൽ കോൺഗ്രസ്സ് അധികാരത്തിലേക്കോ? ; വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്

ഹരിയാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ചു എക്സിറ്റ് പോളുകൾ. 10വർഷത്തിന് ശേഷം കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നാണ് പ്രവചനം. കൂടാതെ ജമ്മുകശ്മീരിലും കോൺഗ്രസ്‌ നാഷണൽ കോൺഫറൻസ് സഖ്യത്തിനു മുൻതൂക്കം പ്രവചിക്കുന്നുണ്ട്. അതേസമയം കാശ്മീർ താഴ്വരയിൽ ബിജെപിക്ക് വൻ തിരിച്ചടി ഉണ്ടാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ക്ടോബർ എട്ടിന് ആണ് ജമ്മുകശ്മീരിലെയും ഹരിയാനയിലേയും വോട്ടെണ്ണൽ നടക്കുന്നത്.

ALSO READ : ഹരിയാനയിൽ ബിജെപി തകർന്നടിയും, കോൺഗ്രസ്സിന് മുൻ‌തൂക്കം ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ഹരിയാനയിൽ BJP ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ പറയുന്നത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ 90 അംഗ സഭയിൽ കോൺഗ്രസിന് 62 സീറ്റുകൾ വരെ പ്രവചിക്കുന്നു. BJP ക്ക് പരമാവധി 24 സീറ്റുകൾ ലഭിക്കുമെന്നും റിപ്പബ്ലിക് ടി വി എക്സിറ്റ് പോൾ പറയുന്നു. ദൈനിക് ഭാസ്ക്കർ കോൺഗ്രസിന് 54 സീറ്റുകൾ വരെയും BJP ക്ക് പരമാവധി 29 സീറ്റുകൾ വരെയും പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് ഹരിയാനയിൽ കോൺഗ്രസിന് പരമാവധി 61 സീറ്റുകളും BJP ക്ക് 20 മുതൽ 32 സീറ്റുകൾ വരെയും പ്രവചിക്കുന്നു. ജമ്മു കശ്മീരിൽ ഇന്ത്യാ ടുഡേ – സീവോട്ടർ എക്സിറ്റ് പോൾ തൂക്ക് സഭയാണ് പ്രവചിക്കുന്നത് . അവർ 90 അംഗ നിയമസഭയിൽ BJP ക്ക് 31 സീറ്റുകൾ വരെ പ്രവചിക്കുന്നു.

പീപ്പിൾ പൾസ് കോൺഗ്രസ് NC സഖ്യത്തിന് 50 സീറ്റ് പ്രവചിക്കുന്നുണ്ട്. ദൈനിക് ഭാസ്ക്കർ കോൺഗ്രസ് NC സഖ്യത്തിന് 40 സീറ്റുകൾ വരെ പ്രവചിക്കുന്നു. ഇലക്ട്രൽ എഡ്ജ് സർവ്വെയിൽ BJP ക്ക് 33 സീറ്റുകൾ വരെയാണ് പ്രവചനം . ജമ്മു മേഖലയിൽ BJP നേട്ടമുണ്ടാക്കുമെന്ന് മിക്കവാറും എക്സിറ്റ് പോളുകൾ പറയുമ്പോൾ കശ്മീർ താഴ്വരയിൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് സഖ്യം വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും bjp തകരുമെന്നുമാണ് പ്രവചനം. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 63 .88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News