‘ഇടതുപക്ഷവുമായി സഖ്യം തുടരും; ബിജെപിയെ പരാജയപ്പെടുത്തുക പ്രധാന ലക്ഷ്യം’: എം കെ സ്റ്റാലിന്‍

ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

also read- ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

ഇടതുപക്ഷവുമായി യോജിച്ചുപോകുക എന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് മാത്രമാല്ല. ബിജെപിയെ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വര്‍ഗീയ വിഷം തുപ്പുന്ന ബിജെപിയെ അടിച്ചമര്‍ത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

also read- തിരുവനന്തപുരത്തിന് പുതിയ ഇലക്ട്രിക്ക് ബസുകള്‍, മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്‍റണി രാജുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു

അടുത്ത ഇന്ത്യാ മുന്നണി യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകും. യോഗത്തില്‍ താനും പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്താനോ, അതേപ്പറ്റി വിമര്‍ശനം ഉന്നയിക്കാനോ പ്രധാനമന്ത്രിക്ക് അവകാശമില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News