‘ഈ മാസം 18നകം വിതരണം ചെയ്യും’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ ഈ മാസം പതിനെട്ടിനകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരായത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ചയ്ക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് കുടിശിക പെന്‍ഷന്‍ പതിനെട്ടിനകം വിതരണം ചെയ്യുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചത്.

കെഎസ്ആര്‍ടിസിയില്‍നിന്ന് വിമരിച്ചവര്‍ക്ക് എല്ലാം മാസവും അഞ്ചാം തീയതിക്കകം പെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വക്കം സ്വദേശി കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. ഈ ഹര്‍ജി പരിഗണിച്ചായിരുന്നു വ്യാഴാഴ്ചയ്ക്കകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News