ബ്രിജ് ഭൂഷണെ ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ താരങ്ങൾ വീണ്ടും ജന്തർ മന്തറിലെത്തും; കേന്ദ്രത്തിന് കർഷകരുടെ അന്ത്യശാസനം

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന് ജൂൺ 9 വരെ സമയം അനുവദിച്ച് കർഷക നേതാക്കൾ. ഗുസ്തി താരങ്ങൾ നൽകിയ ലൈംഗീക പീഡന പരാതിയിൽ ബ്രിജ് ഭൂഷന്റ അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കർഷക നേതാക്കൾ കൂട്ടിച്ചേർത്തു. ജൂൺ ഒൻപതിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ താരങ്ങൾ വീണ്ടും ജന്തർ മന്തറിലെത്തുമെന്ന് കുരുക്ഷേത്രയിൽ കർഷകർ നടത്തിയ ഖാപ് മഹാ പഞ്ചായത്തിൽ തീരുമാനമായി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ഹരിദ്വാറിൽ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും. ശേഷം രാജ്യം മുഴുവൻ മഹാ പഞ്ചായത്ത് നടത്തുമെന്നും കർഷകർ അറിയിച്ചു.

അതേസമയം, ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ സമരത്തിന് പിന്തുണ അനുദിനം വർധിക്കുകയാണ്. ഗുസ്‌തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരം. മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു.രാജ്യത്തെ നിയമം നടപ്പാക്കട്ടെയെന്നും ക്രിക്കറ്റ് താരങ്ങൾ പറഞ്ഞു. നിലവിലെ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, കിര്‍ത്തീ അസാദ് എന്നിവരടങ്ങിയ സംഘമാണ് താരങ്ങൾക്ക് പിന്തുണയറിയിച്ച് പ്രസ്താവനയിറക്കിയത്. ഗുസ്‌തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇതിഹാസ താരങ്ങൾ പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്തിന് വേണ്ടി 25 അന്തർദേശീയ മെഡലുകൾ കൊണ്ട് വന്ന പെൺകുട്ടികൾ തെരുവിൽ നീതിക്കായി യാചിക്കുന്നു.15 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ കവചത്തിൽ കഴിയുന്നുവെന്ന് രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു.

Also Read; ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണ് കഴിയുന്നത്; രാഹുൽഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News