അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ ഒരു രണ്ടാമൂഴത്തിന് അര്‍ഹനാണോ എന്ന ചോദ്യമാണ് ഉയരുന്നു. ആദ്യത്തെ സംവാദത്തില്‍ തന്നെ പിറകിലായി പോയ 81കാരന്‍ ബൈഡന് പകരം മറ്റൊരാളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും സജീവമാകുന്നുവെന്ന് വേണം കരുതാന്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേടുന്ന ഒരു വെല്ലുവിളി ബൈഡന്റെ മറവിയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കമലയുടെ പ്രവര്‍ത്തനങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാലും ഒരു മാറ്റം വന്നാല്‍ കമലയ്ക്കായിരിക്കും സാധ്യതയേറെ. അതേസമയം മികച്ച സ്ഥാനാര്‍ത്ഥികളായി മറ്റ് പലരുടെ പേരുകളും പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നുണ്ട്.
ALSO READ: വെള്ളനാട് പട്ടാപകൽ പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടിൽ മോഷണം
കാബിനറ്റ് അംഗങ്ങളും ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുമായ കാലിഫോര്‍ണിയയില്‍ നിന്നുളള ഗാവിന്‍ ന്യൂസം, മിഷിഗണില്‍ നിന്നുള്ള ഗ്രെച്ചന്‍ വൈറ്റ്മര്‍, പെന്‍സില്‍വാനിയയില്‍ നിന്നുള്ള ജോഷ് ഷാപ്പിറോ എന്നിവരാണ് മറ്റുള്ളവര്‍. ഇവരെ ബൈഡനെ പിന്തുണച്ച് രംഗത്തുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
ഇനി കമലാ ഹാരിസ് ബൈഡന് പകരം മത്സരിച്ച് വിജയിച്ചാല്‍ അത് ചരിത്രമായിരിക്കും. യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തെത്തുക എന്ന റെക്കോര്‍ഡ് കമലയ്ക്ക് സ്വന്തമാകും.
നവംബര്‍ 5നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ ഇനി ബാക്കിയുള്ളത് 124 ദിവസം മാത്രമാണ്. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന ആദ്യ പ്രസിഡന്റ്ഷ്യല്‍ സംവാദത്തില്‍ ട്രംപിനെയാണ് സിഎന്‍എന്‍ പോളും ന്യൂയോര്‍ക്ക് ടൈംസും വിജയിയായി പ്രഖ്യാപിച്ചത്. പരാജയത്തെക്കാള്‍ വലിയൊരു പതനമാണ് ബൈഡന് ഇത്. വലിയ തോതിലാണ് വിമര്‍ശനങ്ങളും ബൈഡന് എതിരെ ഉയരുന്നത്. ചില സമയങ്ങളില്‍ അദ്ദേഹം വേദിയില്‍ ഉറങ്ങി വീഴുമെന്ന നിലയിലായിരുന്നെന്നാണ് കമന്റുകള്‍ വരുന്നത്. പലപ്പോഴും അദ്ദേഹത്തിന് ശ്രദ്ധ നഷ്ടപ്പെടുന്നുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള യാത്രയാണ് തളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ബൈഡന്റെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here