കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമരത്തെ അംഗീകരിക്കില്ല: ജി.ആര്‍ അനില്‍

സംസ്ഥാനത്ത് നാളെ (11.09.2023) ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുളള സമരം 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിലെ വകുപ്പ് 3 പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ‘റേഷന്‍ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. സമരം മൂലം സക്കാര്‍ നിശ്ചയിച്ച റേഷന്‍ വിതരണ സമയത്ത് (KTPDS, 2021 ഓര്‍ഡര്‍ – Para 44) കടകളില്‍ നിന്നും റേഷന്‍ വിതരണം നടക്കാത്ത സാഹചര്യമുണ്ടായാല്‍ അതിനെ ഗൗരവമായി ക്കണ്ട് ബന്ധപ്പെട്ട റേഷന്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ല.

Also Read: മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം

2013-ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അദ്ധ്യയം ix – അനുഛേദം 24 പ്രകാരം സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൃത്യമായി അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യ വിതരണം നടത്തി ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പ്രസ്തുത ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി, കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമര പരിപാടികളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: നൈപുണ്യ വികസന പദ്ധതി അഴിമതി; എന്‍. ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍

കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി 09.09.2023 – ന് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിക്കുകയും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News