നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കിലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജിവെയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണ് എന്നും സുരേഷ്ഗോപി എഫ്ബിയിലൂടെ പ്രതികരിച്ചു.
ALSO READ:നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി
‘മോദി മന്ത്രിസഭയില്‍ നിന്ന് ഞാന്‍ രാജിവെയ്ക്കുമെന്ന് തരത്തില്‍ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂര്‍ണമായും തെറ്റാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ആയതും മോദി മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞതലും ഏറെ അഭിമാനമാണുള്ളത്. മോദിയുടെ നേതൃത്വത്തിലൂടെ കേരളത്തിന്റെ വികസനത്തിനും ഐശ്വരത്തിനുമായി കര്‍ത്തവ്യനിരതായിരിക്കും’- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്നാം മോദി മന്ത്രിസഭയില്‍ അഞ്ച് സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ക്യാബിനറ്റ് പദവിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പെടെ അദ്ദേഹം ആവശ്യമായി ഉന്നയിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞ വേളയില്‍ ക്യാബിനറ്റ് പദവി ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം തട്ടിക്കയറുകയുണ്ടായി. നിരവധി ,സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹമന്ത്രിസ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്യാബിനറ്റ് പദവി ലഭിക്കാത്തതിന്റെ അതൃപ്തി ആണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയകതോടെ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. നരേന്ദ്ര മോദിയടക്കം ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here