‘നവംബറില്‍ നഷ്ടപ്പെട്ടാല്‍… ഇനി ഒരങ്കത്തിനില്ല..’; തോല്‍വി മുന്നില്‍ കണ്ട് ട്രംപ്?

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ നാലാമതൊരുവട്ടം കൂടി മത്സരിക്കാന്‍ നില്‍ക്കില്ലെന്ന നിലപാട് തുറന്നു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ കൂട്ടുകാര്‍ക്കയച്ച് കൊടുത്തു: ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

വൈറ്റ് ഹൗസിലേക്കുള്ള മൂന്നാമത്തെ ജനവിധി തേടുമ്പോള്‍, പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ നാലാം വട്ടം വീണ്ടും മത്സരിക്കുമോ എന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. ഒരിക്കലുമില്ലെന്നായിരുന്നു 78കാരനായ ട്രംപിന്റെ പ്രതികരണം. അങ്ങനൊരു കാര്യം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ALSO READ: ‘എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍’; മധുവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ് ഉയര്‍ത്തുന്നത്. ദേശവ്യാപകമായി ഹാരിസിനാണ് വലിയ പിന്തുണ ലഭിക്കുന്നതും. 2016 യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിന് 2020ല്‍ ജോ ബൈഡനോട് മത്സരിച്ച് തോല്‍ക്കേണ്ടി വന്നിരുന്നു. വോട്ടിംഗില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണമാണ് അന്നു മുതല്‍ ബൈഡന് എതിരെ ട്രംപ് ഉയര്‍ത്തുന്ന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News