മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ല, അത്തരം പ്രചാരണങ്ങൾ തെറ്റ്; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. നേരത്തെ ഇത്തരത്തില്‍ നടന്നിരുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി എംഡി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കണമെന്നും മന്ത്രി എംഡിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ALSO READ: ‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവരുടെ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നേരത്തെ ജീവനക്കാരില്‍ പലര്‍ക്കിടയിലും പ്രചാരണം നടന്നിരുന്നു. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News