മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also read- എ ഐ ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച യുവാവ് ചെന്നുപെട്ടത് എംവിഡിയുടെ മുന്നില്‍; 15,250 രൂപ പിഴ ചുമത്തി

അതേസമയം, പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുനാടന്‍ ഓണ്‍ലൈന്‍ മേധാവി ഷാജന്‍ സ്‌കറിയ ഒളിവിലാണ്. ഷാജന്‍ സ്‌കറിയക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.

Also Read- ‘തൊഴിലെടുക്കാനും സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥ’; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ‘തൊപ്പി’ക്കെതിരെ കേസ്

പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. വ്യാജവാര്‍ത്ത നല്‍കല്‍, പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസ്.

Post by @kairalinews
View on Threads

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News