‘സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങളെല്ലാം മൊബൈലിലൂടെ ലഭ്യമാക്കും’: മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങളെല്ലാം മൊബൈലിലൂടെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസ് രംഗത്ത് മാറ്റം അനിവാര്യമാണ്. സമ്പൂര്‍ണ സാക്ഷരത മാത്രം പോരാ, കമ്പ്യൂട്ടര്‍ സാക്ഷരത എല്ലാവര്‍ക്കും നേടാന്‍ കഴിയണം. അതിനുതകുന്ന പരിപാടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതിനനുസരിച്ച് പരിശീലനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഹായത്തിനായി ആളുകള്‍ ഓഫീസില്‍ വരുന്നത് ഔദ്യാര്യമായി കാണേണ്ടതില്ല. കാരുണ്യത്തിന് അപേക്ഷിച്ച് വരുന്ന മനോഭാവം അല്ല അധികാരി അവരോട് കാണിക്കേണ്ടത്. ഔദാര്യവും കാരുണ്യവുമല്ല, അവകാശമാണ് അവര്‍ക്ക് നേടികൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതി കാണിക്കുന്നവരോട് ഒരു ദയയും ഉണ്ടാവില്ല. അഴിമതിയെ കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലാണ് അഴിമതി കുറവെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍ അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നാണ് പേര് വേണ്ടത്. അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒറ്റപ്പെട്ടതാണെങ്കിലും അതും ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജീവനക്കാര്‍ പൊതുവെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ ഫലം പ്രതിഫലിക്കുന്നുണ്ട്. ഫയല്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നല്ല പ്രയത്‌നമാണ് ഉണ്ടായത്.
ഫയലുകളുടെ വേഗത വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തണം. നല്ല രീതിയില്‍ ശ്രമിച്ചാല്‍ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ കഴിയും. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സിവില്‍ സര്‍വ്വീസ് ആണ് നമുക്ക് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News