അമേഠിയിലെത്തി രാഹുല്‍ഗാന്ധി; വീണ്ടും മത്സരിക്കാമോ എന്ന ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കും??

ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തന്റെ പഴയ തട്ടകത്തില്‍ വീണ്ടും മത്സരിക്കുമോ എന്ന രാഷ്ട്രീയ നിരീക്ഷരടക്കം ഉറ്റുനോക്കുന്നത്. 2019ലെ തോല്‍വിക്ക് ശേഷം ജോഡോ യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ പിന്‍തുണയാണ് യുവാക്കളില്‍ നിന്നും ലഭിച്ചത്. മാത്രമല്ല ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാവുന്ന രാഷ്ട്രീയ തിരിച്ചടി കൂടി കണക്കിലെടുത്ത് രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോണിയാ ഗാന്ധി ലോക്‌സഭയില്‍ മത്സരിക്കുന്നില്ല, അതേസമയം സോണിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക വാദ്ര ഇനിയും പ്രതികരിച്ചിട്ടുമില്ല.

ALSO READ:  ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനം; പങ്കെടുത്ത് വി കെ സനോജ്

തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രദേശവാസികളുമായി സംസാരിച്ചിരുന്നു.
തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് രാഹുലിന്റെ സന്ദര്‍ശനം. കഴിഞ്ഞതവണത്തെ പോലെയല്ല ഇപ്പോഴത്തെ അവസ്ഥ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. യുപിയില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും മത്സരിക്കും. ഇന്ത്യ സഖ്യം മികച്ച ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ:  അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

അതേസമയം അമേഠിയിലെ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്ന സൂചന തന്നെയാണ് രാഹുലിന് കിട്ടിയ പിന്തുണ വ്യക്തമാക്കുന്നത്. പാചക വാതക വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ രോഷമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News