യഥാർത്ഥ കേരള സ്റ്റോറി ഇതല്ല, സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി

യഥാർത്ഥ കേരള സ്റ്റോറി ഇതല്ല, സിനിമയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി

ദി കേരള സ്റ്റോറീസ് എന്ന സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യഥാർത്ഥ കേരള സ്റ്റോറി ഇതല്ല .ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്ചറും ഉള്ളതാണ് കേരളത്തിന്‍റെ യഥാർത്ഥ കഥയെന്നും അദ്ദേഹം പറഞ്ഞു.

32 000 ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക്  തിരുത്തിയപ്പോള്‍  തന്നെ ഇതിന് പിന്നിൽ കളിച്ചവരുടെ ബുദ്ധി മനസ്സിലാക്കണം. ഇത്തരത്തിൽ മുൻപും സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും കാശ്മീർ ഫയൽസ് അതിന് ഉദാഹരണമാണെന്നും യച്ചൂരി പറഞ്ഞു.

കേരള മുഖ്യമന്ത്രി പറഞ്ഞതു പോലെ ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന് ഊന്നല്‍ നല്‍കി
കമ്മ്യൂണൽ പോളറയിസേഷൻ ഉണ്ടാക്കാനാണ് സിനിമയുടെ പിന്നില്‍ ശ്രമിച്ചവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News