സഞ്ജു ഇത്തവണ രാജസ്ഥാനൊപ്പമുണ്ടാകുമോ; ക്രിക്കറ്റ് പ്രേമികൾക്ക് ഉടനെ ഉത്തരം ലഭിക്കും

sanju-samson

ഐപിഎല്ലിൻ്റെ പുതിയ പതിപ്പിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കമുള്ളവരെ രാജസ്ഥാൻ റോയൽസ് (ആർആർ) നിലനിർത്തുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. മെഗാ ലേലത്തിന് മുന്നോടിയായാണ് വാർത്തകൾ പരക്കുന്നത്. അതേസമയം, സഞ്ജു അടക്കം നാല് കളിക്കാരെ രാജസ്ഥാൻ നിലനിർത്തുമെന്നാണ് സൂചനകൾ.

യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, 31 കാരനായ സന്ദീപ് ശർമ എന്നിവരായിരിക്കും സഞ്ജുവിന് പുറമെ രാജസ്ഥാൻ നിലനിർത്തുക. മെഗാ ലേലത്തിൽ രണ്ട് റൈറ്റ്-ടു-മാച്ച് (ആർടിഎം) കാർഡ് ഓപ്‌ഷനുകൾ ടീമിന് ലഭിക്കുന്നതാകും ഈ നിലനിർത്തലുകൾ.

Read Also: ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് സഞ്ജുവിൻ്റെ പേര് പറഞ്ഞ് പോണ്ടിങ്; ‘അയാൾ ബാറ്റ് ചെയ്യുന്നത് ഏറെ ഇഷ്ടപ്പെടുന്നു’

നാല് കളിക്കാരും നല്ല ഫോമിലാണ്. മാത്രമല്ല, ദേശീയ ടീമിനും മികച്ച സംഭാവനകൾ ഇവർ അർപ്പിക്കുന്നുണ്ട്. അതിനാലാണ് നിലനിർത്താനുള്ള നീക്കം. 2008-ലെ ചാമ്പ്യന്മാരാണ് രാജസ്ഥാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News