മണിപ്പൂര്‍ കലാപം; ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സീതാറാം യെച്ചൂരി

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. സര്‍വ്വകക്ഷി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

also read- ദിലീപിന് മാത്രമാണല്ലോ പരാതി; അതിജീവിതയുടെ ഹര്‍ജിയിലെ വാദം മാറ്റണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി

സിപിഐഎം സംഘത്തിന്റെ സന്ദര്‍ശന റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും ബിരേന്‍ സിംഗ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റണം. പ്രധാനമന്ത്രി സമാധാനം പുനഃസ്ഥാപിച്ചു എന്ന് പറയുമ്പോഴും അക്രമ സംഭവങ്ങള്‍ തുടരുകയാണ്. എല്ലാ വിഭാഗങ്ങളുമായിട്ട് ചര്‍ച്ച നടത്തണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

also read- ‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News