ടറന്റീനോ സംവിധാനം നിര്‍ത്തുമോ? ആകാംക്ഷയോടെ പ്രേക്ഷകര്‍

ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ട സംവിധായകന്‍ ക്വിന്റിന്‍ ടറന്റീനോ സംവിധാനം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ പത്താമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ടറന്റീനോ. ഈ ചിത്രത്തോടെ അദ്ദേഹം സംവിധാനം നിര്‍ത്തുമെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദ മൂവീ ക്രിട്ടിക് എന്നാണ് സിനിമയുടെ പേരെന്നും ടറന്റീനോ തന്നെയാണ് തിരക്കഥയെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്താമത്തെ സിനിമയോടെ താന്‍ സംവിധാനം നിര്‍ത്തുമെന്ന് ടറന്റീനോ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്ത് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നതിനൊപ്പം അറുപതാം വയസില്‍ ഈ ജോലി അവസാനിപ്പിക്കുമെന്നും ടറന്റീനോ 2012ല്‍ പ്ലേബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇത് വരെ ഒമ്പതുചിത്രങ്ങളാണ് ടറന്റീനോ സംവിധാനം ചെയ്തിട്ടുള്ളത്. റിസര്‍വോയര്‍ ഡോഗ്സ്, പള്‍പ് ഫിക്ഷന്‍, ജാക്കി ബ്രൗണ്‍, കില്‍ ബില്‍ (രണ്ട് ഭാഗങ്ങള്‍), ഡെത്ത് പ്രൂഫ്, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്സ്, ജാങ്കോ അണ്‍ചെയിന്‍ഡ്, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.

നായികാ പ്രാധാന്യമുള്ള പീരിയോഡിക് ചിത്രമായിരിക്കും അദ്ദേഹത്തിന്റെ പുതിയ ചിത്രമെന്നും റിപ്പാര്‍ട്ടുകളുണ്ട്. 1970കളില്‍ ലോസ് ആഞ്ജലിസില്‍ നടന്ന സംഭവങ്ങളായിരിക്കും ചിത്രത്തിനാധാരമെന്നും ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നു.2001ല്‍ അന്തരിച്ച ലോകപ്രശസ്ത നിരൂപകയും നോവലിസ്റ്റുമായ പൗളീന്‍ കേലിന്റെ ജീവിതമായിരിക്കും സിനിമയ്ക്ക് ആധാരമെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News