കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോ? ചോദ്യത്തിന് മമ്മൂക്കയുടെ മറുപടി ഇങ്ങനെ

കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോ എന്ന ചോദ്യത്തിന് മമ്മൂക്ക നൽകിയ മറുപടി പങ്കുവെക്കുകയാണ് ആർട്ട് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ഷാജി നടുവിൽ. ‘നമ്മൾ 100 കോടി അടിക്കുകയില്ലെയെന്ന് ചോദിച്ചപ്പോൾ ‘100 കോടി വരട്ടെ, ഇങ്ങോട്ട് വരട്ടെ’ എന്നുള്ള രീതിയിലാണ് മമ്മൂക്ക പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സ്‌ക്വാഡിന്റെ കഥ വായിച്ചപ്പോൾ ഇതൊരു വലിയ കഥയാണെന്ന് മനസിലായെന്നും മമ്മൂക്കയെയും കൊണ്ട് ഈ പ്രായത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് തനിക്ക് ടെൻഷൻ ഉണ്ടായിരുന്നെന്നും ഷാജി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

ALSO READ: തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്, തിരിച്ചുകയറാൻ വഴികളില്ല: സൗത്താഫ്രിക്കയുടെ സർവാധിപത്യം

‘കണ്ണൂർ സ്‌ക്വാഡിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ അത് വലിയൊരു കഥയാണെന്ന് മനസിലായി. ട്രാവെല്ലിങ് മൂവി ചെയ്യുമ്പോൾ അതിൻ്റെ വിഷ്വൽസ് അത്രയും രസമായിട്ട് ചെയ്യേണ്ടതാണ്. എന്റെ ചിന്തയേക്കാൾ മുകളിലാണ് ഡയറക്ടർ വിഷ്വലൈസ് ചെയ്തിട്ടുള്ളത്. നമ്മൾ കാണുന്നതിന് ഒരു പരിമിതിയുണ്ട്. മമ്മൂക്കയെയും കൊണ്ട് ഇത്രയും ദൂരം ട്രാവൽ ചെയ്യണം. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുമ്പോൾ നമുക്കറിയാം പ്രായത്തിന്റെ ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന്. ഇത്രയും ദൂരം പോകാൻ പറ്റുമോ? ഫുൾ നൈറ്റ് ഇതെങ്ങനെ അച്ചീവ് ചെയ്യാൻ പറ്റും എന്നതിൽ ടെൻഷൻ ഉണ്ടായിരുന്നു’, ഷാജി പറഞ്ഞു.

ALSO READ: ‘ബിജെപിയെ ശിക്ഷിക്കൂ, കോര്‍പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’: നിയമസഭാ തെരഞ്ഞെടുപ്പിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രചാരണം

അതേസമയം, മമ്മൂക്ക ഭയങ്കര സ്നേഹമുള്ള മനുഷ്യനാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ‘പുറമേ കാണുമ്പോൾ നമുക്ക് ഗൗരവക്കാരനാണ് എന്ന് തോന്നുമെങ്കിലും ഉള്ളിനുള്ളിൽ നല്ല സ്നേഹമാണ്. ഒരാളെ അദ്ദേഹം ഇഷ്ടപ്പെട്ട് സ്നേഹിച്ചു കഴിഞ്ഞാൽ എവിടെയെങ്കിലും നമുക്കൊരു താങ്ങായി, ഒരു വാക്കു കൊണ്ടെങ്കിലും നമുക്ക് വേണ്ടി സപ്പോർട്ട് ചെയ്യും. അതുകൊണ്ടാണ് ഞാൻ മമ്മൂട്ടി കമ്പനിയുടെ ഭാഗമായിട്ട് ഇവിടെ നിൽക്കാനുള്ള കാരണം. എനിക്കും നല്ല ഇഷ്ടമാണ്, അതിന്റെ ഒരു ചെറിയ ശതമാനം പുള്ളിക്കാരനും എന്നെ ഇഷ്ടമാണ് എന്നാണ് സത്യം,’ ഷാജി നടുവിൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News