ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വിവരം കിട്ടിയാല്‍ എക്‌സൈസിന് പരിശോധന നടത്താം. എക്‌സൈസ് പരിശോധനകളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു,
സംഭവത്തില്‍ എക്‌സൈസ് വിജിലന്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഭവം അന്വേഷിക്കുകയാണ്.
അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷീലയില്‍ നിന്ന് എക്‌സൈസ് സംഘം അന്ന് പിടിക്കൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന പരിശോധനാ ഫലം പുറത്തുവന്നു. ചാലക്കുടി എക്‌സൈസ് പിടികൂടിയ കേസ് പിന്നീട് എക്‌സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പിടികൂടിയ സമയത്തുതന്നെ സംശയമുള്ളവരെ പറ്റി അന്വേഷണ സംഘത്തെ ധരിപ്പിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്യുകയോ സ്റ്റാമ്പുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നതിന്റെ തുടരന്വേഷണമോ നടന്നിട്ടില്ല എന്നാണ് ഷീലയുടെ ആരോപണം. കേസിന്റെ ഭാഗമായി നടപടി നേരിട്ട് ഷീല 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here