ബിജെപി തൃണമൂല്‍ സംഘര്‍ഷത്തിനിടയില്‍ മമതാ ബാനര്‍ജിയുടെ വമ്പന്‍ പ്രഖ്യാപനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബസീര്‍ഹത്തില്‍ നിന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ താന്‍ സന്ദേശ്ഖാലി സന്ദര്‍ശിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ടിഎംസി സ്ഥാനാര്‍ത്ഥി ഹാജി നൂറുലാണ് സന്ദേശ്ഖാലിയുള്‍പ്പെടുന്ന ബാസിര്‍ഹത്തില്‍ മത്സരിക്കുന്നത്.

ALSO READ:  എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ പിടിയിൽ

തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയ ആരോപണം സന്ദേശ്ഖാലി കേസ്. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം ഇതുവരെയും പ്രദേശം സന്ദര്‍ശിക്കാത്ത മമത ഇനി അവിടെ എത്തി ജനങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ ആരോപണങ്ങളുമായി ഒരു കൂട്ടം സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു.

ALSO READ: ഫാക്ടറികളില്‍ നിന്നും രാസമാലിന്യം തുറന്നു വിട്ടു; കൊച്ചി പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി

എന്നാല്‍ പിന്നീട് പല ട്വിസ്റ്റുകളും സംഭവിച്ചതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. ബിജെപി നേതാവ് പണം നല്‍കി ആരോപണം ഉയര്‍ത്തിയതോടെ വിവാദം വീണ്ടും കടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News