ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: യൂ ഹൈദ്രോസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് മുന്‍ ദേശീയ കൗണ്‍സിലര്‍ യൂ ഹൈദ്രോസ്. 43 വര്‍ഷമായി ലീഗിന്റെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഹൈദ്രോസ്, ജില്ലയിലെ ലീഗ് നേതാക്കള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ളയാളാണ്. എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഹൈദ്രോസിന്റെ പ്രഖ്യാപനം യുഡിഎഫ് ക്യാമ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

ALSO READ:മഞ്ഞുമ്മലിലെ പിള്ളേരെ സ്വീകരിച്ച് തമിഴ്‌നാടും; ബോക്സ്ഓഫീസുകളെ തകർത്ത് മുന്നോട്ട്

മുസ്ലിം ലീഗിന്റെ ജില്ലയിലെ പ്രധാന നേതാവായ യു ഹൈദ്രോസ് കഴിഞ്ഞ 43 വര്‍ഷക്കാലമായി ലീഗിന്റെയും സംഘടനകളിലും നിരവധി ചുമതലകള്‍ വഹിച്ചിരുന്ന ആളാണ്. സംസ്ഥാന കൗണ്‍സിലര്‍, എസ്ടിയൂ സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹൈദ്രോസ്, ലീഗിനുള്ളിലെ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്ത് രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്ക് അനഭിമതനായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തിലെ ഒരു വിഭാഗം തനിക്കെതിരെ രംഗത്ത് വന്നു എന്നാരോപിച്ച് ഹൈദ്രോസ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് ശേഷമാണ് ഹൈദ്രോസ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. താന്‍ ഒറ്റയ്ക്കല്ലെന്നും തന്റെ കൂടെയുള്ള പ്രവര്‍ത്തകരും എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യൂ ഹൈദ്രോസ് പറഞ്ഞു.

ALSO READ:കര്‍ണാടക ബിജെപിയില്‍ തര്‍ക്കം; എല്ലാം യെദ്യൂരപ്പ കൈയ്യടക്കിയിരിക്കുന്നെന്ന് ഈശ്വരപ്പ, പാര്‍ട്ടി വിടാന്‍ സാധ്യത

മൂന്ന് വര്‍ഷമായി കാത്തിരുന്നെങ്കിലും നേതൃത്വം തന്നെ പരിഗണിച്ചില്ലെന്നായിരുന്നു ലീഗിനെതിരെ ഹൈദ്രോസ് ഉന്നയിച്ച പരാതി. നേരത്തെ നവകേരളസദസ്സ് ജില്ലയിലെത്തിയപ്പോള്‍ കുളപ്പുളളിയില്‍ സംഘടിപ്പിച്ച പ്രഭാതസദസ്സിലും ഹൈദ്രോസ് പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News