താങ്കള്‍ എന്നെ കല്ല്യാണം കഴിക്കുമോ? സല്‍മാന്‍ ഖാനോട് റിപ്പോര്‍ട്ടര്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് സല്‍മാന്‍ഖാന്‍. ആരാധകരുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം കൂടിയാണ് സല്‍മാന്‍. സല്‍മാന്‍ ഖാന്റെ പ്രണയങ്ങളും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളുമൊക്കെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 57ാമത്തെ വയസിലും തന്റെ ബാച്ചിലര്‍ ലൈഫ് തുടരുകയാണ് അദ്ദേഹം.

ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നും സല്‍മാനെ തേടിയെത്തിയ വിവാഹ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ് 2023ന്റെ വേദിയില്‍ വച്ചാണ് അലീന ഖലീഫ് എന്ന പത്രപ്രവര്‍ത്തക സല്‍മാനോട് പരസ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

Also Read: ‘പുഷ്പ 2’ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

https://www.kairalinewsonline.com/will-you-marry-me-reporter-to-salman-khan

‘സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡില്‍ നിന്നും വന്നതാണ്. നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി, എന്ന് അലീന പറയുമ്പോള്‍ നിങ്ങള്‍ പറയുന്നത് ഷാരൂഖ് ഖാനെ കുറിച്ച് അല്ലല്ലോ,” എന്ന് സല്‍മാന്‍ തിരിച്ചു ചോദിക്കുന്നു. സല്‍മാന്, താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ? എന്നും അലീന ചോദിക്കുന്നു. വിവാഹം ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു, 20 വര്‍ഷം മുമ്പ് നിങ്ങളെ കാണേണ്ടതായിരുന്നു,’ എന്നാണ് സല്‍മാന്‍ അലീനയ്ക്ക് മറുപടി നല്‍കുന്നത്. ആ ഒരൊറ്റ വിവാഹാഭ്യര്‍ത്ഥനയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് 24കാരിയായ അലീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News