വിമ്പിൾഡണ്‍ ടെന്നിസ് പുരുഷ സിംഗിൾസ്; ക്വാർട്ടർ ഫൈനലിൽ കടന്ന് നൊവാക്ക് ജോക്കോവിച്ച്

ആവേശകരമായ വിമ്പിൾഡണ്‍ ടെന്നിസിന്‍റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഹർബർട്ട് ഹരാക്കസിനെ പരാജയപ്പെടുത്തി നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലേക്ക്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഹർബർട്ട് ഹരാക്കസിനെതിരെ ലോക രണ്ടാം നമ്പർ താരമായ നൊവാക്ക് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.

നൊവാക്ക് ജോക്കോവിച്ചിന് മുന്നിൽ കടുത്ത പോരാട്ടമാണ് ഹർബർട്ട് ഹരാക്കസ് കാഴ്ച്ചവെച്ചത്.വാശിയേറിയ ആദ്യ രണ്ട് സെറ്റുകളിൽ ജയം സ്വന്തമാക്കിയ ശേഷം മൂന്നാമത്തെ സെറ്റിൽ ഹർബർട്ട് ഹരാക്കസിനോട് തോൽവിയണഞ്ഞ ജോക്കോവിച്ച് നാലാമത്തെ സെറ്റിൽ ആധികാരികമായ ജയത്തോടെ ക്വാർട്ടർ ഫൈനലിൽ തന്‍റെ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.വനിതാ സിംഗിൾസിൽ നടന്ന മത്സരത്തിൽ എക്തറീന അലക്സാണ്ട്രോവിനെ പരാജയപ്പെടുത്തി അരീന സബലേങ്കയും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. രണ്ട് സെറ്റുകളുടെ ആധികാരികമായ ജയത്തോടെയാണ് സബലേങ്ക വനിതാ സിങ്കിൾസിന്‍റെ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.

അതേസമയം, ഇന്ന് രാത്രി 7.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ച് ആന്ദേ റുബലേവിനെ നേരിടും.ഞായറാഴ്ച്ച നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ അലക്സാണ്ടർ ബുബ്ലിക്കിനെ പരാജയപ്പെടുത്തിയാണ് ആന്ദേ റുബലേ ക്വാർട്ടർ ഫൈനലിലെത്തിയത് ജൂണ്‍ 12 ന് നടക്കുന്ന വനിതാ സിംഗിൾസിന്‍റെ രണ്ടാംഘട്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സബലേങ്ക മാഡിസണ്‍ കീസിനെ നേരിടും.

Also Read: ‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News