സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍; സെൽഫി പങ്കുവെച്ച് വിംബിള്‍ഡൺ ഫേസ്ബുക്ക് പേജ്

കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു സെൽഫി ആരാധകർക്കിടയിൽ ഏറെ വൈറലായിരുന്നു. ലോകപ്രശസ്ത ടെന്നിസ് ടൂര്‍ണമെന്‍റ് ആയ വിംബിള്‍ഡണില്‍‌ ഒരു മാച്ച് കാണാന്‍ പോയതിന്റെ സെൽഫിയാണ് അദ്ദേഹം പങ്കുവെച്ചത്. ഇപ്പോഴിതാ ആ സെൽഫി ചിത്രം വിംബിള്‍ഡണിന്‍റെ ഫേസ്ബുക്ക് പേജും പങ്കുവച്ചിരിക്കുകയാണ്.

“വിംബിള്‍ഡണിന് എത്തിയതില്‍ സന്തോഷം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍” എന്ന വരിയോടെയാണ് ചിത്രം 57 ലക്ഷം ഫോളോവേഴ്സ് ഉള്ള വിംബിള്‍ഡണിന്‍റെ പേജിൽ പങ്കുവച്ചിരിക്കുന്നത്.

ALSO READ: ചന്ദ്രയാന്‍-3 യുടെ വിക്ഷേപണം വിമാനത്തിലിരുന്ന് പകർത്തി യാത്രക്കാര്‍; വീഡിയോ

വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും സെൽഫിയിൽ കൂടെയുണ്ടായിരുന്നു. വിംബിള്‍ഡണില്‍ യുക്രെയ്നിന്‍റെ എലിന സ്വിറ്റോലാനയും ചെക്ക് റിപബ്ലിക്കിന്‍റെ മാര്‍ക്കെറ്റ വൊണ്‍ഡ്രോസോവയും തമ്മിലുള്ള സെമിഫൈനല്‍ മത്സരം കാണുവാൻ ആണ് താരം എത്തിയത്. നടന് സ്പോര്‍ട്സിനോടുള്ള താല്‍പര്യം എല്ലാവർക്കുമറിയാവുന്നതാണ്. ഫുട്ബോളിനോടുള്ള തന്‍റെ താല്‍പര്യം പലയിടത്തും അദ്ദേഹം പറഞ്ഞിട്ടിട്ടുണ്ട്.

അതേസമയം,മോഹൻലാലും, എം എ യൂസഫലിയും കെ മാധവനും ചേർന്നുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂന്നുപേരും കൈകൾ കോർത്ത് പിടിച്ചു വളരെ സന്തോഷത്തോടെ നടക്കുന്ന വീഡിയോയിലെ രംഗങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ALSO READ: കല്ലിയൂരിലെ തിരിച്ചടി: പാർട്ടി നേതാക്കളെ പുറത്താക്കി ബി ജെ പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News