രണ്ടാം സന്നാഹത്തിലും ജയം; വനിതാ ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇന്ത്യ

യു.എ.ഇ വേദിയാകുന്ന വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം ജയിച്ച് ഇന്ത്യ. ഇതോടെ വ്യാഴാഴ്ച ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ് ടീം. ദക്ഷിണാഫ്രിക്കയെയാണ് സന്നാഹ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.

ALSO READ :കൺ നിറയും ഈ കാഴ്ച; മൂന്ന് മണിക്കൂറിൽ അർജുനെ തന്റെ മുഖത്ത് വരച്ചുചേർത്ത് നിവ്യ, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

28 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടിയപ്പോള്‍, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. നേരത്തെ വെസ്റ്റിന്‍ഡീസിനെയും സന്നാഹത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറാം തിയ്യതി പാക്കിസ്ഥാനെയും ഒമ്പതിന് ശ്രീലങ്കയെയും 13ന് ഓസ്‌ട്രേലിയയെയും നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News