പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം. പഞ്ചാബ് മുന്നോട്ടുവച്ച 180 റണ്‍സ് വിജയലക്ഷ്യം കണ്ടിറങ്ങിയ കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ വിജയം നേടുകയായിരുന്നു. 38 പന്തില്‍ 51 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ 2 വിക്കറ്റ് വീഴ്ത്തി. റഹ്മാനുള്ള ഗുര്‍ബാസും ജേസന്‍ റോയും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി. 38 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്.

തുടക്കത്തില്‍ തകര്‍ത്തടിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് പഞ്ചാബിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. 47 പന്തുകളില്‍ നിന്ന് ധവാന്‍ 57 റണ്‍സ് നേടി. ഇതില്‍ ഒരു സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെടുന്നു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാനാണ് പഞ്ചാബ് നിരയില്‍ റണ്‍വേട്ടയില്‍ രണ്ടാമന്‍. എട്ട് ബോളില്‍ ഖാന്‍ 21 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News