ആനന്ദ കണ്ണീർ; വിരാട് കോഹ്‌ലിയെ കെട്ടിപിടിച്ച് വിൻഡീസ് താരത്തിന്റെ അമ്മ;വീഡിയോ

രണ്ടാം ടെസ്‌റ്റിനിടെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന പദവി വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു .ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് കോഹ്‌ലിയും വെസ്‌റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവയുടെ അമ്മയും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വീഡിയോ.

പോർട്ട് ഓഫ് സ്പെയിനിൽ വെച്ച് വെസ്‌റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവയുടെ അമ്മ വിരാട് കോഹ്‌ലിയെ കണ്ട് കണ്ണീരണിഞ്ഞ ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തു.  മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചതിന് ശേഷമാണ് ഡ സിൽവയുടെ അമ്മ കോഹ്‌ലിയെ സ്‌റ്റേഡിയത്തിന് പുറത്ത് വച്ച് കണ്ടത്. പ്രമുഖ മാധ്യമപ്രവർത്തകൻ  വീഡിയോ പകർത്തുകയും ചെയ്‌തു.

ALSO READ: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണെങ്കിൽ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ട് , പരിഹാസവുമായി അശോക് ഗെഹ്ലോട്

“വിരാട് കോഹ്‌ലിക്ക് വേണ്ടി മത്സരം കാണാൻ വരുന്നുണ്ടെന്ന് എന്റെ അമ്മ എന്നെ വിളിച്ച് പറഞ്ഞു, എനിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല” എന്നാണ് ഡ സിൽവ സ്‌റ്റമ്പ് മൈക്കിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളെ കണ്ടപ്പോൾ ഡാ സിൽവയുടെ അമ്മ സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുന്നത്.

‘വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയപ്പോൾ, ഞാൻ നിന്നുകൊണ്ട് കൈയടിക്കുകയായിരുന്നു. കാരണം അദ്ദേഹം നമ്മുടെ രാജ്യത്ത് വച്ച് സെഞ്ച്വറി നേടിയത് നമുക്ക് ആദരമാണ്. ഇത് എനിക്ക് വളരെ വൈകാരിക നിമിഷമാണ്, ഞാൻ ജോഷ്വയോട് പറഞ്ഞു,വിരാട് കോഹ്‌ലിയെ കാണാൻ മാത്രമാണ് ഞാൻ വരുന്നതെന്ന് എന്നാണ് ഡാ സിൽവയുടെ അമ്മ പറഞ്ഞത്.

ALSO READ: വനിതാ ലോകകകപ്പിൽ സാമ്പിയക്കെതിരെ നടന്ന മത്സരത്തിൽ ജപ്പാന് വമ്പൻ ജയം

വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ തനിക്ക് പ്രത്യേക ഊര്‍ജമായിരുന്നുവെന്നാണ് സെഞ്ചുറിയെ കുറിച്ച് കോഹ്‌ലി പറഞ്ഞത്. ”ഇന്ത്യക്കായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷം. 15 ടെസ്റ്റ് സെഞ്ചുറികള്‍ വിദേശത്ത് നേടി. ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും വിദേശ പിച്ചില്‍ തന്നെ. രണ്ടാം ടെസ്റ്റില്‍ എനിക്ക് ആസ്വദിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചു. ക്ഷമയോടെ കാത്തിരുന്നാണ് ബാറ്റിങ് മുന്നോട്ടു കൊണ്ടുപോയത്. ഞാന്‍ ക്രീസിലെത്തുമ്പോള്‍ ടീം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുതന്നെയാണ് എനിക്ക് ഊര്‍ജം നല്‍കിയത്. ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നത്. ടീമിനായി കളിക്കാനാണ് ഞാനെപ്പോഴും ശ്രദ്ധിക്കുന്നത്. ഫിറ്റ്‌നെസില്‍ ഞാന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഉറക്കം, ഭക്ഷണം, വിശ്രമം, പരിശീലനം എന്നിവയ്‌ക്കെല്ലാം ഞാന്‍ പ്രാധാന്യം നല്‍കുന്നുണ്ട്.” എന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ജൂലൈ 21ന് ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ വെസ്‌റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് വിരാടിന്റെ ഈ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News