ഇനി വെറുതെയങ്ങ് വിപിഎൻ ഉപയോഗിക്കാൻ പറ്റില്ല; അടുത്ത അപ്ഡേറ്റ് വരെ കാത്തിരിക്കണം

വിൻഡോസ് 10, വിൻഡോസ് 11 സിസ്റ്റങ്ങളിൽ ഇനി വിപിഎൻ ഉപയോഗിക്കാൻ അല്പം കാത്തിരിക്കണം. ഏപ്രിലിൽ വന്ന സുരക്ഷാ അപ്ഡേറ്റിലാണ് വിപിഎൻ ഉപഭോക്താക്കൾക്ക് പണി കിട്ടിയത്. 2024 ലെ സെക്യൂരിറ്റി അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെ വിൻഡോസ് 10, 11 ഉപയോഗിക്കുന്നവർക്ക് വിപിഎനിലെ ബഗ്ഗ്‌ വ്യക്തമായത്. നിലവിൽ മൈക്രോസോഫ്റ്റിന്റെ പക്കൽ ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും കാണുന്നില്ല.

Also Read: സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല; പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ സംരക്ഷണം നടത്താൻ കെഎസ്ഇബി

പൊതു വൈഫൈ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പങ്കുവയ്ക്കുന്ന സന്ദേശങ്ങളോ ഡാറ്റയോ മറ്റുള്ളവർ ചോർത്തുന്നത് തടയാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് വിപിഎൻ. ചില വെബ്സൈറ്റുകൾ ലൊക്കേഷൻ അടിസ്ഥാനമാക്കി വില ക്രമീകരിച്ചേക്കാം. വ്യത്യസ്‌ത വിലകൾ കാണാൻ, മറ്റൊരു പ്രദേശത്ത് നിന്ന് ബ്രൗസ് ചെയ്യുന്നതായി ദൃശ്യമാക്കാൻ ഒരു വിപിഎൻ സഹായിക്കും. ചിലപ്പോഴൊക്കെ കണക്ഷന്റെ വേഗം കുറയ്ക്കാനും വിപിഎൻ കാരണമാകും. ചില രാജ്യങ്ങളിൽ ഇതിനു നിയമനിയന്ത്രണങ്ങളുമുണ്ട്.

Also Read: ക്യാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News