ഇനി മുതൽ വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് ഫ്രീയായി വിൻഡോസ് 11 അപ്ഗ്രേഡ് ചെയ്യാനാകില്ല. ഇതിനു അവസാനമിട്ട് മൈക്രോസോഫ്റ്റ്. വിൻഡോസ് 11 ആക്ടീവാക്കുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 കീകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കീകൾ വഴി ഇതുവരെ ഉപയോക്താക്കൾക്ക് വിൻഡോസ് 11 ആക്ടീവാക്കാൻ കഴിയുമായിരുന്നു.
ഈ ആഴ്‌ച മുതൽ, ഇതിനു കഴിയില്ല. വിൻഡോസ് 11-ന്റെ ക്ലീൻ ഇൻസ്റ്റാളേഷനുകൾക്കായി വിന്‌ഡോസ് 7 കീകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ പൂർണ്ണമായും നിർത്തിയതായി മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്.
പുതിയ വിൻഡോസ് പതിപ്പുകളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന കമ്പനിയുടെ നീക്കമാണിതെന്നാണ് വിവരം. മൈക്രോസോഫ്ട്, വിൻഡോസ് 11 ആക്‌സസ് ചെയ്യുന്നതിന്റെ ആക്ടിവേഷനും ലൈസൻസിംഗും സംബന്ധിച്ച് കർശനമായ നിലപാട് എടുക്കുന്നുണ്ട്.
ALSO READ:‘നായകൻറെ മടിയിലിരുന്ന് ഐസ്ക്രീം നുണയണം’, ഞാനും ശോഭനയും അത് തൊടില്ലെന്ന് പറഞ്ഞു: സുഹാസിനി
വിൻഡോസ് 10-ൽ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവർ സിസ്റ്റത്തിലെ വിൻഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി വെയിറ്റ് ചെയ്യാനും കമ്പനി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here