വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിന്റെയും നിർത്തിയിട്ടിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. വിമാനങ്ങൾ എയർപോർട്ട് റൺവേയിൽ കൂടി സഞ്ചരിക്കുകയായിരുന്നു.
ALSO READ: ‘ഭാഗമായത് ബ്ലെസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിൽ, സന്തോഷം’; കുറിപ്പുമായി ആടുജീവിതത്തിൽ ഹക്കീം
രാവിലെ 11ന് റൺവേയിലേക്ക് പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനിൽക്കുന്നതിനിടെയായിരുന്നു സംഭവം. കൊൽക്കത്തയിൽനിന്ന് ദർഭംഗയിലേക്ക് പുറപ്പെടുകയായിരുന്നു ഇൻഡിഗോ വിമാനം. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമാണ്.
എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന്റെ ഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നുവീണു. ഇൻഡിഗോ വിമാനത്തിന്റെ ചിറകിനും കേടുപാടുണ്ട്. 135 യാത്രക്കാരായിരുന്നു ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തെ തുടർന്ന് തിരിച്ചു കൊണ്ടുവന്നു. സംഭവത്തിൽ രണ്ടു വിമാനങ്ങളുടെ പെെലറ്റുമാരെയും റൺവേ ജീവനക്കാരെയും ചോദ്യം ചെയ്യും. വിമാനങ്ങളിൽ വിശദമായ പരിശോധന നടത്തും. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here